അന്നും പതിവു പോലെ അയാള്‍ ഒരു പിടി അരിയുമായി ആ മാഞ്ചുവട്ടിലേക്കു നടക്കുമ്പോള്‍, പൊട്ടിയ ഓട്ടുമണിയുടെ കലമ്പല്‍ പോലെ ഭാര്യയുടെ വാക്കുകള്‍ കാതില്‍ വീണു.
"കഞ്ഞി വെക്കാന്‍ ഇല്ലെങ്കിലും അവറ്റകള്‍ക്ക് കുറവു വരുത്തരുത്. കിളികളെ ഊട്ടാത്രെ"
ഇതിപ്പൊള്‍ ഒരു പതിവായല്ലൊ എന്നയാള്‍ മനസില്‍ കരുതി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെ തീച്ചൂട് അവളെ പൊള്ളിക്കുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മൗനത്തിന്റെ വല്മീകം അയാള്‍ക്കൊരു തണലായതും അവള്‍ക്ക് സഹിക്കാനാവുന്നതല്ല. എന്നിട്ടും ചേക്കെറാന്‍ അന്തിക്കു വന്നെത്തുന്ന കിളിയെ പോലെ അലഞ്ഞു തളര്‍ന്ന് അയാള്‍ കൂടണയുമ്പൊള്‍, എല്ലാം മറന്ന് പുഞ്ചിരിച്ച് സ്വീകരിക്കാന്‍ അവള്‍ക്കേ കഴിയൂ.
ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ ജീവിതം. തെല്ലു നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു. ഉല്ലാസപറവകളെ പോലെ ആടിപാടി നടന്ന ഒരു കാലം . ജോലി, കുടുംബം, കുട്ടികള്‍. ഒക്കെ. ഒരാവേശത്തില്‍, മുന്‍പിന്‍ ആലോചിക്കാതെ തൊഴില്‍ സമരത്തിനു ചാടിപുറപ്പെട്ട് അകെയുള്ള വരുമാനം നഷ്ടപ്പെടുന്നതു വരെ. നേതാക്കന്മാരുടെ മോഹനവാഗ്ദാനങ്ങള്‍ ജലരേഖകള്‍ മാത്രമാണെന്ന് എന്തേ തിരിച്ചറിഞ്ഞില്ല? സമരവും പ്രകടനവും നടത്തി, ജോലി ഒരിക്കല്‍ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ച് നഷ്ടപ്പെടുത്തിയ യൗവനം ഇനി ഒരിക്കലും തിരിച്ചു വരാതവണ്ണം നഷ്ടപ്പെട്ടു പോയപ്പൊള്‍, വിധിയുടെ മുന്നില്‍ പകച്ചു നിന്നുപോയ മനസിന്റെ മുറിപ്പാട് ഉണങ്ങുവാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വന്നു. അന്നും ഈ മാവും അതിലെ കിളികളും മാത്രം ഒരു സാന്ത്വനം നല്‍കിയിരുന്നു. വീടിനുള്ളില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കുന്നതു കണ്ട് ഭാര്യ കളിയാക്കി വിളിച്ചതാണ് "പരിതസ്ഥിതി വാദി" എന്ന്.
പക്ഷെ ഈ തൊടിയോടും, ഇതിലെ മരങ്ങളൊടും ഒരു ആത്മബന്ധം തന്നെയാണ്. അതു കൊണ്ടാണല്ലൊ,മൂക്കോളം കടം വന്നു മൂടിയിട്ടും, സ്വത്തുക്കള്‍ ഓരോന്നായി അന്യാധീനപ്പെട്ടപ്പോഴും, ഈയൊരു മാവു മാത്രം വില്ക്കാന് തയ്യാറാവാഞ്ഞത്. മുത്തശ്ശന്റെ കാലത്തു മുതല്‍ ഒരുപാടു മാമ്പഴം തന്നും, കിളികള്‍ക്കു വിരുന്നൂട്ടിയും, അവയ്ക്ക് കൂടുകൂട്ടാന്‍ ചില്ലകള്‍ നീട്ടിയും "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന പോലെ ഈ മാവ് നിലകൊണ്ടിരുന്നു. ഇതിന്റെ ചുവട്ടില്‍ വെച്ചാണ് ആദ്യമായി സുമയുടെ കൈകളില്‍ തൊട്ടത്. ആദ്യമായി അവളെ ചുംബിച്ചത്. പിന്നെ ആശുപത്രിയുടെ മണവും കത്തുന്ന ചന്ദനത്തിരികളുടെ പുകച്ചൂടും തിങ്ങിനിറഞ്ഞ മുറിയില്‍ അവളുടെ മ്യുതദേഹം ഉപേക്ഷിച്ച് ഓടി വന്നപ്പോള്‍ സാന്ത്വനസ്പര്‍ശമായി ഉണ്ടായിരുന്നതും ഇതേ മാവു തന്നെ ആയിരുന്നു. മരക്കച്ചവടക്കാരന് കുഞ്ഞൂട്ടി വന്ന് "നായരേ, നിങ്ങടെ കടവും വീടും, എനിക്കു പത്തു പൈസാ തടയുവേം ചെയ്യും. കൊടു നായരേ" എന്നു പറഞ്ഞു പിന്നാലെ നടന്നിട്ടും "പിന്നെ താന്‍ ചാവുമ്പൊള്‍ കത്തിക്കാന്‍ നിര്‍ത്തിക്കോ" എന്നു പരിഹസിച്ചു പറഞ്ഞതും ഒക്കെ നിസ്സാരമായി ചിരിച്ചു തള്ളി. പക്ഷെ അന്ന് വൈകുന്നേരം "എന്റേം പിള്ളാരെടേം ശവം കണ്ടാലും നിങ്ങള്‍ക്ക് മതിയാവൊ? ഇനി കടക്കാരുടെ മുന്നില്‍ നാണം കെടാന്‍ ഇയ്ക്കു വയ്യ" എന്നു ഭാര്യ നെഞ്ചലച്ചു കരഞ്ഞപ്പോള്‍, ഇതു വരെ കെട്ടിയുറപ്പിച്ചു മനസില്‍ നിര്‍ത്തിയിരുന്നതൊക്കെ കുത്തിയൊലിച്ചു പോകുന്നത് അയാളറിഞ്ഞു.
സുമ തന്നോട് ക്ഷമിക്കും. മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അമ്മായിയെ കാണാന്‍ എന്ന വ്യാജേന വന്നപ്പോള്‍, ഒരുപാടു നേരം ഈ തണലില്‍ ഇരുന്ന് സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയപ്പോള്‍ അവള് പറഞ്ഞതാണ് "രവീട്ടാ, നമുക്ക് ഈ മാവില്‍ ഒരു വലിയ ഊഞ്ഞാല് കെട്ടണം. മുകളില്‍ നിന്നും താഴെ വരെ പൂമാലകള്‍ കോര്‍ത്ത് ഭംഗിയാക്കി, നിലാവുള്ള രാത്രികളില്‍ നമുക്കു രണ്ടു പേര്‍ക്കും മാത്രമായി അതിലിരുന്ന്, കഥ പറഞ്ഞ്....."
"രവീട്ടാ.."
അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്? നേരെന്തായീന്ന് വല്ല പിടീണ്ടോ?"
അയാള്‍ തല കുലുക്കി.
"വരൂന്നെ. അതൊ മാവിനോട് യാത്ര പറയുകയാണോ? നാളെ കുഞ്ഞൂട്ടി ആളുമായി വരും."
"നീ പൊയ്കോ. ഞാന്‍ ദാ വരണു"
അവളുടെ മുഖം തെളിയുന്നത് ആ അരണ്ട വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു. വല്ലപ്പോഴും ആണല്ലൊ എന്തെങ്കിലും ഒന്നു സംസാരിക്കുന്നത്. മൗനത്തിന്റെ കരിമ്പടത്തില്‍ ഹ്യദയം ഒളിപ്പിച്ച് ശീലമായിരിക്കുന്നു.
നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു നൊമ്പരം വിങ്ങി. പാവം. എന്തെല്ലാം അനുഭവിച്ചു? ഒരു പാടു നാളുകള്‍ക്ക് ശേഷമാണ് അവളുടെ മുഖം ഒന്നു തെളിയുന്നത്. ഇനിയെങ്കിലും അവളെ വിഷമിപ്പിക്കരുത്. മൗനത്തിന്റെ, വിരക്തിയുടെ കമ്പളം നീക്കണം. അയാള്‍ മനസില്‍ കരുതി. മെല്ലെ എണീറ്റ് നടക്കാന്‍ ആഞ്ഞപ്പോളാണയാള്‍ ഓര്‍ത്തത്. തിരിഞ്ഞു നടന്ന് അയാള്‍ ആ മാവിനെ തൊട്ടു. യാത്ര പറയുമ്പോലെ നിശബ്ദമായി തലയാട്ടി. വീണ്ടും തിരിഞ്ഞു നടക്കുമ്പോള്‍, കൊലുസിന്റെ കിലുക്കം കേട്ടുവൊ? കുപ്പിവളകണിഞ്ഞ ഒരു കൈ മെല്ലെ യാത്ര ചൊല്ലിയോ? നിറഞ്ഞ മിഴികള്‍ തുടച്ച് അയാള്‍ വീട്ടിലേക്ക് നടന്നു.
കഞ്ഞി കുടിക്കുമ്പോഴും അവള് പാത്രങ്ങള്‍ കഴുകുമ്പോഴും അയാള്‍ കൂടെ നടന്ന് എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. അവള് വര്‍ഷങ്ങള്‍ക്കു ശേഷം അയാളുടെ പഴയ മുഖം കാണുകയായിരുന്നു. അതീവസന്തോഷത്തോടെ അവള് അയാളുടെ മാറില്‍ തല വെച്ചുറങ്ങി.
*********
"എന്താ നായരുടെ വീട്ടില്‍ ഒരാള്‍കൂട്ടം?"
"അപ്പൊ, കുഞ്ഞൂട്ടി ഒന്നും അറിഞ്ഞില്ലെ? രവീന്ദ്രന് നായര്‍ മരിച്ചു. ശവം ആ മാഞ്ചുവട്ടിലാ കെടക്കണത്രെ. പിന്നെ അടുത്ത് കുറെ പൂക്കളും, ഒരു പൊട്ടിയ ഊഞ്ഞാലും കിടപ്പുണ്ടത്രെ."

Bet365 Legalbet
ReplyDeletebet365 is a global online gaming company that was established in 바카라사이트 1999. The company 다파벳 is licensed by the UK Gambling Commission (UKGC). Licensed by the fun88 vin UK Gambling