Skip to main content

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്.

ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്".

അന്നും പതിവു പോലെ, മൂവര്‍ സംഘം "തറവാട്ടില്‍" ഒത്തു കൂടി. സ്ഥിരമായി ഉള്ള കുറ്റികള്‍ ആയതു കൊണ്ട്, ചില അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുണ്ട്. പുറത്ത് ഹാളിലെ, കോര്‍ണര്‍ സീറ്റ്, പരിചയക്കാരന്‍ വെയ്റ്റര്‍, അങ്ങനെ ചില അവകാശങ്ങള്‍.
പാണ്ടിമേളം മുറുകുന്നതു പോലെ "സേവ" യുടെ സ്പീഡും കൂടി. അവസാനം, പരിചയത്തിന്റെ പുറത്ത്, അത്രയും നേരം കൂടെ നിന്നു സേര്‍ വ് ചെയ്ത വെയ്റ്റര്‍-ടെ തന്തയ്ക്ക് വിളിച്ച എന്റെ സുഹ്രുത്തിന്റെ പെരടിക്ക് തൂക്കി "പൂച്ച കുഞ്ഞുങ്ങളെ കടിച്ചു കൊണ്ടുപോകുന്നതു പോലെ" ബാറിന്റെ വാതില്‍ക്കല്‍ നിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍, പിന്നെ ഒരു പെഗ് പോലും അടിക്കാന്‍ പാങ്ങില്ലാതെ അയ്യപ്പബൈജുവിന്റെ പ്രതിരൂപം എന്നപോലെ എന്റെ പ്രിയ സുഹ്രുത്ത് no. 2 നില്‍ക്കുന്നതിനാലും, അന്നത്തെ ബില്ല് എന്റെ വക ആയതിനാലും, മതി എന്നങ്ങ്ട് തീരുമാനിച്ചു നോം. അതെന്തായാലും നന്നായി എന്നു പിന്നെ മനസിലായി. ഒരു പത്ത് മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍, ബാര്‍ ജീവനക്കാര്‍ തന്നെ പൊക്കിയെടുത്ത്, റോഡില്‍ തള്ളിയേനെ. മണി ഒന്നായെന്നെ!

രണ്ടു മൂന്ന് ഓട്ടോ നിര്‍ത്താതെ പോയപ്പൊള്‍ കാര്യം മനസിലായി. മൂന്നു പാമ്പുകളെ വീട്ടില്‍ വിടാന്‍, മറ്റൊരു പാമ്പല്ലാതെ ഒരു മനുഷ്യനും തയ്യാറാവില്ല. വാളു കഴുകുന്ന ഏര്‍പ്പാട് അത്ര സുഖം അല്ലല്ലോ. കര്‍ത്താവേശു തമ്പുരാന്റെ അവസ്ഥയിലായി ഞാന്‍. കാറ്റത്തെ കമുകു പോലെ, കരകാട്ടത്തിന്റെ റിഹേഴ്സല്‍ നടത്തുന്ന രണ്ട് പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഞാന്‍. ഈശ്വരാ, നീ എനിക്കെന്തിനീ കപ്പാസിറ്റി തന്നൂഊഊഊഉ........!

രണ്ട് പേരുമായി നടക്കാന്‍ തുടങ്ങി. TMC (thane municipal Corp) യെ വായില്‍ പഠിച്ച തെറി മുഴുവന്‍ വിളിച്ചു കൊണ്ടാണ് ഈ "രോമന്‍" മാരുടെ നടപ്പ്. !ഇവമ്മാര്‍ക്ക് ഈ വഴി കുറച്ച് വീതിയില്‍ ഉണ്ടാക്കാന്‍ പാടില്ലേ എന്നും മറ്റുമുള്ള ഡയലൊഗ് പുട്ടിനെ പീര പോലെ കീറുന്നുമുണ്ട്.

കുറെ നടന്നപ്പോള്‍ എന്തായാലും കുറച്ചു കെട്ടു വിട്ടു. ഇതിനിടക്ക്, ഒരു ടിപ്പു, ഒരു പഴശ്ശിരാജാ, (വാള്‍) ഇത്യാദി ഐറ്റംസ് വഴിയരികില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ പാര്‍ക്കിന്റെ മുന്നിലെത്തി. രാത്രി 1-30 ന് എന്തു കാണാന്‍? സമ്മതിക്കണ്ടെ? രണ്ട് എണ്ണത്തിനും ആ പാതിരാത്രിയില്‍ പാര്‍ക്കില്‍ കയറണം. മതില്‍ ചാടി അകത്തു കയറി. മൂലക്കുള്ള ബഞ്ച് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഒരു കറ്റാര്‍ വാഴ പോലെയുള്ള ചെടി ആ അക്ഷന്തവ്യമായ അപരാധം ചെയ്തത്. ചെടി, സുഹ്രുത്ത് നം. 1 ന്റെ കാലില്‍ തട്ടി. "ഹൊ!! ഒരു ചെടിക്ക് ഇത്ര ധൈര്യമോ" എന്നാക്രൊശിച്ചു കൊണ്ട് അദ്ദേഹം, വളരെ കൂളായി ആ ചെടി പറിച്ചു, വില്ലന്റെ തോക്കു തട്ടിയെടുത്ത ജയനേപ്പോലെ, നെഞ്ചു വിരിച്ചു നില്‍ക്കുന്നു.!!!

ഇതു കണ്ടതും, സുഹ്രുത്ത് നം. 2 സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" എന്നു അലറിക്കൊണ്ട്, "നീ എന്തു പണിയാടാ ഈ കാണിക്കുന്നേ." എന്നും പറഞ്ഞ് 2 തെറി. ഞാന്‍ ആശ്വാസനിശ്വ്വാസം ഉതിര്‍ത്തു. ഹാവൂ, അറ്റ് ലീസ്റ്റ്, ഒരാള്‍ക്കെങ്കിലും ബോധം ഉണ്ടല്ലോ. നം. 2 സുഹ്രുത്ത് വീണ്ടും കുറെ തെറികള്‍ക്കു ശേഷം ഇങ്ങനെ മൊഴിഞ്ഞു."ഇങ്ങനെ ആണൊടാ ചെടി പറിക്കുന്നെ? ഞാന്‍ കാട്ടിത്തരാം" എന്നാക്രോശിച്ചു കൊണ്ട് ഓടുന്ന ട്രയിന്‍ പിടിച്ചു നിര്‍ത്തുന്ന രജനികാന്തിനെ പോലെ, അടുത്തു നിന്ന വേപ്പു മരം പിടിച്ച് കുലുക്കുന്നു!!!!

Comments

Popular posts from this blog

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഇത് 2007 ഏപ്രിൽ 24 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ് ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു. "അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ, "വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി. ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്ന...

കനലിന്റെ ആത്മാവ്

അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ്  കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ  കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന  നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ  പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം  മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ  കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...